കോട്ടയം കീഴുക്കുന്ന് പുത്തൻപറമ്പിൽ വീട്ടുമുറ്റത്തെ പുൽക്കൂട്ടിൽ ഉണ്ണിയേശുവിനെ കാണാനെത്തിയവരെ കണ്ടാൽ ഞെട്ടും. അതിൽ വിശുദ്ധൻമാർ, മാർപാപ്പമാർ, ഫുട്ബോൾ താരം മെസ്സി, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരെല്ലാം ഉണ്ട്. ഇവരെ എല്ലാം ഒരൊറ്റ പുൽക്കൂട്ടിൽ എത്തിച്ചത് ആർട്ടിസ്റ്റ് ലൂക്കാസ് ആന്റണിയാണ്. ഒന്നര വർഷത്തോളം സമയം എടുത്തു നിർമാണത്തിന്. പ്ലാസ്റ്റർ ഒാഫ് പാരിസും തെർമോക്കോളും തുണിയും ഉപയോഗിച്ചായിരുന്നു നിർമാണം