രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോയുടെ ഹാപ്പി ന്യൂ ഇയർ 2023 പ്ലാൻ അവതരിപ്പിച്ചു. 2023 രൂപ പ്ലാനിൽ പ്രതിദിനം 2.5 ജിബി ഡേറ്റയും അൺലിമിറ്റഡ് കോളുകളും ലഭിക്കും. 252 ദിവസമാണ് 2023 പ്ലാനിന്റെ വാലിഡിറ്റി. ജിയോ എല്ലാ വർഷവും ന്യൂ ഇയർ പ്ലാൻ അവതരിപ്പിക്കാറുണ്ട്.
2023 രൂപയുടെ പ്ലാൻ ഇപ്പോൾ ജിയോ ഡോട്ട് കോമിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 9 മാസത്തേക്കാണ് അൺലിമിറ്റഡ് കോളിങ്. ഈ പ്ലാനിൽ വാലിഡിറ്റി കാലയളവിലേക്ക് ഏകദേശം 630 ജിബി ഡേറ്റ ലഭിക്കും. കൂടാതെ 2023 പ്ലാനിൽ ജിയോ ആപ്പുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷനും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. പുതുവത്സര ഓഫറിന് കീഴിൽ പുതിയ വരിക്കാർക്ക് കോംപ്ലിമെന്ററി പ്രൈം അംഗത്വവും ജിയോ നൽകുന്നു.
പുതുതായി ലോഞ്ച് ചെയ്ത പ്ലാനിന് പുറമേ ജിയോ ന്യൂ ഇയർ ഓഫർ ഇതിനകം നിലവിലുള്ള 2,999 രൂപ പ്ലാനിലും ലഭിക്കും. നിലവിലുള്ള ഓഫറുകൾക്ക് പുറമേ 2,999 രൂപയുടെ പ്ലാനിൽ 75 ജിബി അധിക അതിവേഗ ഡേറ്റയും 23 ദിവസത്തെ അധിക വാലിഡിറ്റിയും വാഗ്ദാനം ചെയ്യുന്നു. റീചാർജ് ചെയ്ത അതേ ദിവസം തന്നെ 75 ജിബി അധിക ഡേറ്റയും 23 ദിവസത്തെ അധിക വാലിഡിറ്റി വൗച്ചറുകളും ക്യാംപെയിൻ പോസ്റ്റ് ഗോ-ലൈവ് വഴി നൽകും.
2,999 രൂപയുടെ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. മൊത്തം 912.5 ജിബി ഡേറ്റ വാഗ്ദാനം ചെയ്യുന്നു. ഇതിൽ പ്രതിദിനം 2.5 ജിബി ഹൈ സ്പീഡ് ഡേറ്റ നൽകുന്നു. കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, ജിയോ ആപ്പുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ വാഗ്ദാനം ചെയ്യുന്നു.
റിലയൻസ് ജിയോ നിലവിൽ 3 വാർഷിക പ്ലാനുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ 2,999 രൂപ, 2,874 രൂപ, 2,545 രൂപ എന്നിവ ഉൾപ്പെടുന്നു. 2,999 രൂപ പ്ലാനിന്റെ വിശദാംശങ്ങളും ഹാപ്പി ന്യൂ ഇയർ ഓഫറിന്റെ ഭാഗമായി ജിയോ നൽകുന്ന അധിക ആനുകൂല്യങ്ങളും ഔദ്യോഗിക വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
2,874 രൂപ പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, മൊത്തം 730 ജിബി ഡേറ്റ (പ്രതിദിനം 2 ജിബി ഡേറ്റ), പ്രതിദിനം 100 എസ്എംഎസ്, ജിയോ സ്യൂട്ട് ആപ്ലിക്കേഷനുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും 365 ദിവസത്തെ വാലിഡിറ്റിയിൽ ഉപയോഗിക്കാം. 2,545 രൂപ പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, മൊത്തം 504 ജിബി ഡേറ്റ ( പ്രതിദിനം 1.5 ജിബി ഡേറ്റ), പ്രതിദിനം 100 എസ്എംഎസ്, ജിയോ സ്യൂട്ട് ആപ്പുകളുടെ കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും 336 ദിവസം ഉപയോഗിക്കാം.