കോവിഡ് വ്യാപനം ; സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല അ​വ​സാ​ന സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ ഓ​ൺ​ലൈ​നിൽ, മറ്റ് പ​രീ​ക്ഷ​ക​ള്‍ റ​ദ്ദാ​ക്കി

0
106

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കോ​വി​ഡ് വ്യാ​പിക്കുന്നതിനെത്തുടർന്ന് അ​വ​സാ​ന സെ​മ​സ്റ്റ​ര്‍ ഒ​ഴി​കെ​യു​ള​ള പ​രീ​ക്ഷ​ക​ള്‍ സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല റ​ദ്ദാ​ക്കി. അ​വ​സാ​ന സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ ഓ​ൺ​ലൈ​നാ​യി ന​ട​ത്താ​നും സ​ര്‍​വ​ക​ലാ​ശാ​ല തീ​രു​മാ​നി​ച്ചു. ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ വീ​ട്ടി​ലി​രു​ന്ന് എ​ഴു​താ​നും സൗ​ക​ര്യ​മൊ​രു​ക്കും. അ​വ​സാ​ന സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടെ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

അ​വ​സാ​ന സെ​മ​സ്റ്റ​ര്‍ ഒ​ഴി​കെ​യു​ള​ള പ​രീ​ക്ഷ​ക​ള്‍​ക്ക് മു​ന്‍ സെ​മ​സ്റ്റ​റു​ക​ളി​ലെ പ്ര​ക​ട​നം പരിഗണിച്ചായിരിക്കും മാ​ര്‍​ക്ക് ന​ല്‍​കുക. പൊ​തു മോ​ഡ​റേ​ഷ​നാ​യി അ​ഞ്ചു ശ​ത​മാ​നം മാ​ര്‍​ക്ക് ന​ല്‍​കാ​നും സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല തീ​രു​മാ​നി​ച്ചു. ജൂ​ലൈ ഒ​ന്നു​മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല മാ​റ്റി​വ​ച്ചി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here