കൊച്ചി: തൃക്കാക്കരയിലെ കരുണാലയത്തിലെ മൂന്ന് കന്യാസ്ത്രീകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചു. ഇവർ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച കന്യാസത്രീയുമായി സമ്പർക്കം പുലർത്തിയിരുന്നവരാണ്. ഇതോടെ കരുണാലയം ക്ലോസ്ഡ് ക്ലസ്റ്ററാക്കി.
മരിച്ച കന്യാസ്ത്രീയുമായി സമ്പർക്കത്തിലേർപ്പെട്ട ആലുവ ചുണങ്ങംവേലി സെന്റ് മേരീസ് പ്രൊവിൻസിലെ 18 കന്യാസ്ത്രീകൾക്ക് നേരത്തെ കൊവിഡ് സ്ഥിരീരിച്ചിരുന്നു.വൃദ്ധരടക്കം 140 അന്തേവാസികൾ കരുണാലയത്തിൽ താമസിക്കുന്നുണ്ട്.