അരിവില വിര്‍ദ്ധനയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷനേതാവ് വിഡി സതീശന്‍.

0
42

കോഴിക്കോട്: അരിവില വിര്‍ദ്ധനയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷനേതാവ് വിഡി സതീശന്‍.സർക്കാർ ഉറങ്ങുകയാണോ ഉറക്കം നടിക്കുകയാണോ ? ദിവസവും അരി വില കൂടുന്നു. ഇരട്ടി വിലയിലേക്ക് വന്നു. ഒന്നും രണ്ടും രൂപ കൂടിയപ്പോൾ കോൺഗ്രസ് സമരത്തിന് വന്നില്ല. ഇപ്പോൾ വില ഇരട്ടിയോളം  കൂടിയിട്ടും സർക്കാർ വിപണിയിൽ ഇടപെട്ടില്ല . ഇതാണ് സമരം തുടങ്ങാൻ കാരണം.അരിവില കൂടിയാൽ മറ്റ് അവശ്യസാധനങ്ങളുടേയും വില കൂടും. സപ്ലൈകോ  10 ശതമാനം പേർക്ക് മാത്രം പ്രയോജനം ലഭിക്കുന്ന സ്ഥാപനമാണ്. വിലവർദ്ധനവിൽ സർക്കാർ എന്ത് ചെയ്തു? ഉറങ്ങുകയാണ് സർക്കാർ.ബന്ധപ്പെട്ട മന്ത്രിമാരെ വിളിച്ച് ഒരു യോഗം പോലും മുഖ്യമന്ത്രി വിളിച്ചില്ല. കൊയ്തെടുത്ത നെല്ല് പാടത്ത് കിടന്ന് നശിക്കുന്നു നെല്ല് കർഷകർ ദുരിതത്തിലാണ് . അതിനും  നടപടിയില്ല. നാളികേരത്തിന്റെ വിലയിടിവിലും  സർക്കാരിടപെടലില്ല. സംഭരണം മുടങ്ങി.നാണ്യവിള വിലയിടിഞ്ഞു.

പൊലീസിനെ ഭരിക്കുന്നത് സിപിഎം നേതാക്കളെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.. മെഡിക്കൽ കോളേജ് സെക്യൂരിറ്റിയെ ഡിവൈെെഫ്ഐക്കാര്‍ ആക്രമിച്ചു.കോഴിക്കോട് കമ്മീഷണറെ ജില്ല സെക്രട്ടറി ഭീഷണിപ്പെടുത്തി. ജില്ല സെക്രട്ടറി സാമന്ത രാജാവാണോയെന്നും വി.ഡി. സതീശൻ ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here