മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഋഷികേഷ് കനിത്കറെ സീനിയര്‍ വനിതാ ടീമിന്റെ ബാറ്റിംഗ് കോച്ചായി നിയമിച്ചു. ഓസ്‌ട്രേലിയക്കെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരയ്ക്ക് മുമ്പ് അദ്ദേഹം സ്ഥാനമേറ്റെടുക്കും. ഡിസംബര്‍ ഒമ്പതിനാണ് പരമ്പര ആരംഭിക്കുന്നത്. 1997 മുതല്‍ 2000 വരെ ഇന്ത്യക്ക് വേണ്ടി രണ്ട് ടെസ്റ്റും 34 ഏകദിനങ്ങളും കളിച്ചിട്ടുണ്ട് കനിത്കര്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 10,000ല്‍ കൂടുതല്‍ റണ്‍സും നേടിയിട്ടുണ്ട്.
കനിത്കര്‍ വരുന്നതോടെ വനിതാ ടീമിന്റെ മുഖ്യ പരിശീലകനായ രമേഷ് പവാന്‍ സ്ഥാനമൊഴിയും. അദ്ദേഹം വിവിഎസ് ലക്ഷ്മണിന് കീഴില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ സ്പിന്‍ കോച്ചായി സ്ഥാനമേറ്റെടുക്കും. ഡബ്ല്യൂ വി രാമന്റെ ഒഴിവില്‍ 2021 മേയ് മാസത്തിലാണ് പവര്‍ വനിതാ ടീമിന്റെ കോച്ചായിരുന്നത്. കോച്ചായി വിശാലമായ പരിചയസമ്പത്തുണ്ട് കനിത്കര്‍ക്ക്.