മലപ്പുറത്ത് ഫുട്ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല്. മലപ്പുറം വാണിയമ്പലത്താണ് മത്സരം നടന്നത്. നെല്ലികുത്തും പെരുമ്പാവൂരും തമ്മിലായിരുന്നു മത്സരം നടന്നത്. കാണികൾ തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. സെവൻസ് ഫുട്ബാളിനിടെയാണ് സംഘർഷം ഉണ്ടായത്.
ഇന്നലെ രാത്രി 10.30 നാണ് സംഭവം ഉണ്ടായത്. ഏറെ നേരത്തെ സംഘർഷം പൊലീസ് എത്തിയാണ് അവസാനിപ്പിച്ചത്. പത്തോളം പേർക്ക് സംഭവത്തിൽ പരുക്കേറ്റു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം ദിവസങ്ങൾക്ക് മുമ്പ് കൊടുവള്ളിയിലും ഫുട്ബോൾ മത്സരത്തിനിടെ കളിക്കാര്‍ തമ്മിൽ കൂട്ടത്തല്ല് ഉണ്ടായി. ലൈറ്റ്‌നിംഗ് ക്ലബ് സംഘടിപ്പിച്ച കൊയപ്പ ഫുട്ബോളിനിടെയാണ് സംഘർഷം ഉണ്ടായത്. സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറവും റോയല്‍ ട്രാവല്‍സ് കോഴിക്കോടും തമ്മിലുള്ള കളിക്കിടയിലാണ് കയ്യാങ്കളി നടന്നത്.
ഫൗള്‍ വിളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കളത്തിൽ കയ്യാങ്കളിയുമായി താരങ്ങൾ കളം നിറഞ്ഞപ്പോൾ കാണികൾ ഇറങ്ങിയാണ് പ്രശ്നം ശാന്തമാക്കിയത്. സംഘാടകരും കൂടെ സംഘർഷത്തിൽ നിന്ന് ഇരു ടീമുകളെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
പൊലീസ് സ്ഥലത്തില്ലായിരുന്നു. ഇരു വിഭാഗവും ഓരോ ഗോള്‍ വീതമാണ് അടിച്ചത്. കാണികള്‍ കളത്തിലറിങ്ങിയതിനാല്‍ പനാല്‍ട്ടി ഷൂട്ടൗട്ട് നടത്താനും കഴിഞ്ഞില്ല. തുടര്‍ന്ന് ടോസിട്ടതില്‍ റോയല്‍ ട്രാവെല്‍സ് കോഴിക്കോട് വിജയിച്ചു.