പാലക്കാട്: പാലക്കാട് മൈലംപുള്ളിയില്‍ ഹോട്ടല്‍ ഭക്ഷണം കഴിച്ച 14 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. മൈലംപുള്ളിയിലെ ഗാല റസ്റ്ററന്‍ഡില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വിഭാഗം എത്തി ഹോട്ടല്‍ അടപ്പിച്ചു.ഭക്ഷണ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഭക്ഷ്യവിഷബാധയേറ്റ മിക്കവരും കഴിച്ചത് അറേബ്യന്‍ വിഭവങ്ങളാണ്. ഏത് വിഭവത്തില്‍ നിന്നാണ് വിഷബാധയേറ്റത് എന്ന് കണ്ടെത്താനാണ് സാംപിള്‍ പരിശോധനയ്ക്ക് അയച്ചത്.