ഇന്ത്യൻ സിനിമ ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അമിതാഭ് ബച്ചൻ.
കാലിന് പരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കേണ്ടി വന്നുവെന്നാണ് താരം അറിയിച്ചിരിക്കുന്നത്. തന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഒരു ലോഹക്കഷണം ഇടത് കാലിൽ കൊണ്ടുവെന്നും ഞരമ്പ് മുറിഞ്ഞ് ധാരാളം രക്തം പോയെന്നും അമിതാഭ് ബച്ചൻ കുറിച്ചു. കൃത്യസമയത്ത് ഡോക്ടറുടെ സേവനം ലഭ്യമായെന്നും താരം വ്യക്തമാക്കി.
സ്റ്റിച്ചിടേണ്ടി വന്നതിനാൽ കാലിന് അധികം ആയാസം കൊടുക്കരുതെന്നാണ് താരത്തിന് ഡോക്ടർമാർ നിർദേശം നൽകിയിരിക്കുന്നത്. ട്രെഡ്മില്ലിലൂടെ പോലും നടക്കരുതെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്.