കല്ലമ്പലം നാവായിക്കുളത്ത് ഡിഗ്രി വിദ്യാർഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നാവായിക്കുളം രാധാകൃഷ്ണ വിലാസത്തിൽ ഗിരീഷ് – ലേഖ ദമ്പതികളുടെ മകൻ അജയകൃഷ്ണൻ (21, അപ്പൂസ്) ആണ് മരിച്ചത്.
നാവായിക്കുളം ശങ്കരനാരായണ ക്ഷേത്രത്തിലെ വലിയ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.ഇന്ന് പുലർച്ചെ അജയകൃഷ്ണനെ വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ മൃതദേഹം കണ്ടെത്തുന്നത്. ഫയർ ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കൊല്ലംപുഴ കലാക്ഷേത്രത്തിലെ അവസാന വർഷ പഞ്ചവാദ്യ വിദ്യാർഥിയാണ് അജയകൃഷ്ണൻ. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അജയ് എഴുതിയെന്നു കരുതുന്ന കുറിപ്പ് ബൈക്കിൽനിന്ന് കണ്ടെത്തിയതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. ‘കുളത്തിലേക്ക് പോകുന്നു, എന്നെ അന്വേഷിക്കേണ്ട’ എന്നു കുറിപ്പിൽ എഴുതിരിയിരിക്കുന്നതായാണ് റിപ്പോർട്ട്.