ടാറ്റാ ഇലക്ട്രോണിക്സിൽ ജൂനിയർ ടെക്നീഷ്യൻ പോസ്റ്റിലേക്ക് വാക്ക് ഇൻ ഇന്‍റർവ്യൂ.

0
56

തിരുവനന്തപുരം: ടാറ്റാ ഇലക്ട്രോണിക്സിൽ ജൂനിയർ ടെക്നീഷ്യൻ പോസ്റ്റിലേക്ക് വാക്ക് ഇൻ ഇന്‍റർവ്യൂ. പ്ലസ് ടൂ പാസായ 18 നും 20 വയസിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് അപേക്ഷിക്കാം. ജോലി ലഭിച്ച് ഒരു വർഷത്തിനു ശേഷം ഉപരിപഠനത്തിനും ടാറ്റാ ഇലക്ട്രോണിക്സ് അവസരം ഒരുക്കുന്നു.

കൂടാതെ 16,577 രൂപ മുതൽ വേതനം ലഭിക്കും. തിരുവനന്തപുരം ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി റീജിയണൽ സെന്‍റർ, നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം , R tree ഫൗണ്ടേഷൻ എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന ജോബ് ഫെയറിന്‍റെ ഭാഗമായുള്ള വാക്ക് ഇൻ ഇന്‍റർവ്യൂ ഒക്ടോബർ 28 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ തിരുവനന്തപുരം ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി റീജിയണൽ സെന്‍ററിൽ വച്ച് നടക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9188035450, 8943455543, 9947092846. താല്പര്യമുള്ള ഉദ്യോഗാർഥികൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://docs.google.com/forms/d/e/1FAIpQLSfXhTcQk36sz7xqtoAWF5wdoWIOaNZcNRe8keDXvYCFSUdcRg/viewform

LEAVE A REPLY

Please enter your comment!
Please enter your name here