കൊച്ചിയിൽ പതിനാല് മണിക്കൂറിനിടെ മൂന്ന് അസ്വാഭാവിക മരണം.

0
87

കൊച്ചി: കൊച്ചിയിൽ പതിനാല് മണിക്കൂറിനിടെ മൂന്ന് അസ്വാഭാവിക മരണം. ചേറായിയിൽ ദമ്പതിമാരും മരടിൽ എഴുപത്തിയാറുകാരിയായ വൃദ്ധയുമാണ് ജീവനൊടുക്കിയത്. ഇന്നലെ രാത്രി 7 മണിക്ക് ശേഷമാണ് ചെറായിയിൽ രാധാകൃഷ്ണൻ (50), അനിത (46) എന്നിവരെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ദമ്പതിമാർ ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാധാകൃഷ്ണൻ പെയ്ന്റിംഗ് തൊഴിലാളിയാണ്.

മരട്, മംഗലംപിള്ളിയിലാണ്, ശാരദ എന്ന വൃദ്ധയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. 76 വയസ്സായിരുന്നു. ഇന്നലെ രാത്രി മകനൊപ്പമുണ്ടായിരുന്ന ഇവർ ഇന്ന് രാവിലെ തറവാട് വീട്ടിലേക്ക് പോകുകയും അവിടെ വച്ച് സ്വയം തീ കൊളുത്തി മരിക്കുകയും ആയിരുന്നുവെന്നാണ് നിഗമനം. ഒരു രോഗവുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ട സാഹചര്യത്തിലായിരുന്നു ശാരദ. ഇതിന്റെ സമ്മർദ്ദം അവർക്കുണ്ടായിരുന്നതായി ബന്ധുക്കൾ പറ‍‌ഞ്ഞു. രണ്ട് സംഭവങ്ങളിലും പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here