കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന ആരോപണം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി

0
109

എറണാകുളം: കളമശേരി മെഡിക്കല്‍ കോളജിലുണ്ടായ ചികിത്സാ പിഴവില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച്‌ എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവ്.

 

മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗി മരിച്ചത് ചികിത്സാ വീഴ്ച മൂലമാണെന്ന് തെളിയിക്കുന്ന നഴ്‌സിംഗ് ഓഫീസറുടെ ടെലിഫോണ്‍ സംഭാഷണം പുറത്തു വന്നിരുന്നു. ഫോര്‍ട്ടുകൊച്ചി സ്വദേശി സി.കെ ഹാരിസിന്റെ മരണം ഓക്‌സിജന്‍ ലഭിക്കാതെയാണെന്ന് സംഭാഷണത്തില്‍ ചൂണ്ടിക്കാട്ടുന്നു. വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നത് ശ്രദ്ധിക്കാതെ ഇരുന്നതാണ് മരണത്തിന് ഇടയാക്കിയത്.രോഗിയെ വെന്റിലേറ്ററില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ കഴിയമായിരുന്നു. ഇതിനിടെയിലാണ് മരണം ഉണ്ടായതെന്നും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here