കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഹൈക്കോടതിയില്‍സ ജാമ്യാപേക്ഷ നല്‍കി. ഓണ്‍ലൈനായി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കസ്റ്റംസ് എതിര്‍ക്കുമെന്നാണ് സീചന. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് വിശദമായ റിപ്പോര്‍ട്ട് കോടിയില്‍ സമര്‍പ്പിക്കും.ഇതിനിടെ, ദേവാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശിവശശങ്കിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വിലയിരുത്താന്‍ ഇന്ന് മെഡിക്കല്‍ കോളേജ് ബോര്‍ഡ് യോഗം ചേരും ഇതിന് ശേഷമാണ് തുടര്‍ ചികിത്സയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുക. അതേസമയം, ആശുപത്രിയില്‍ കഴിയുന്ന ശിവശങ്കറിന്റെ മൊഴിയെടുത്തതിന് ശേഷം മാത്രമേ നിയമപരമായി കസ്റ്റംസിന് അറസറ്റ് രേഖപ്പെടുത്താന്‍ സാധിക്കുകയുള്ളു. സ്വര്‍ണക്കളളക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന്റെ അറസ്റ്റ് ഈ മാസം 23 വരെ ഹൈക്കോടതി തടഞ്ഞിരുന്നു.സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി എം. ശിവശങ്കറിനുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ജൂലൈ 5നു സ്വര്‍ണക്കടത്ത് പിടിച്ച ശേഷം, കേസിലെ പ്രതി സന്ദീപ് നായരുമായി ബന്ധപ്പെട്ടെന്ന സാക്ഷിമൊഴിയാണ് കസ്റ്റംസിന് ലഭിച്ച പ്രധാന തെളിവ്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ ഇക്കാര്യം നിഷേധിച്ചിരുന്നു.