ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം തകർക്കാനാവാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

0
46

അഹമ്മദാബാദ്: ​ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം തകർക്കാനാവാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ​ഗുജറാത്തിലെ വത്സദിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിക്കെത്തിയ ജനസാ​ഗരം ബിജെപി മികച്ച വിജയം നേടുമെന്നതിന്റെ തെളിവാണെന്നും മോദി പറഞ്ഞു.

“വൽസദിലെ ഈ വമ്പിച്ച പൊതുയോഗവും വഴിയോരങ്ങളിൽ ആളുകൾ അനുഗ്രഹം ചൊരിയുന്ന രീതിയും… ഈ പൊതുയോഗം ഇവിടെ കാണുന്ന ആർക്കും അറിയാം, അതിന്റെ ഫലം എന്തായിരിക്കുമെന്ന്. അമ്മമാരുടെയും സഹോദരിമാരുടെയും ഈ പങ്കാളിത്തം, ഇത് ഞങ്ങളുടെ ഭാഗ്യമാണ്! ചുറ്റുമുള്ള ജനസാഗരം ബിജെപിയുടെ വൻ വിജയത്തെക്കുറിച്ച് കാഹളം മുഴക്കുന്നു”. മോദി അഭിപ്രായപ്പെട്ടു. ബിജെപിയുടെ ഭരണകാലത്ത് വലിയ തോതിൽ വികസന പ്രവർത്തനങ്ങൾ നടന്നു. കോൺഗ്രസിന്റെ ഭരണകാലത്ത് ഒരു ജിബി ഇൻ്റർനെറ്റിന് 300 രൂപ നൽകേണ്ടിയിരുന്നു. മോദി സർക്കാർ അധികാരത്തിൽ എത്തിയതോടെ അത് പത്ത് രൂപയിലേക്ക് കുറഞ്ഞെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here