തീർത്തും പുതുമുഖങ്ങളെ അണിനിരത്തി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ഒരുക്കുന്ന പുതിയ ചിത്രം ‘വെടിക്കെട്ടി’ന്‍റെ പുതിയ പോസ്റ്റർ റിലീസായി. ചിത്രത്തിലെ ഇരുന്നൂറോളം പുതുമുഖങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിലൂടെയാണ് പോസ്റ്റർ റിലീസായത്.കട്ട കലിപ്പിൽ നിൽക്കുന്ന വിഷ്ണുവിൻ്റെ കഥാപാത്രത്തെയാണ് പോസ്റ്ററിൽ കാണുന്നത്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിയോ ജോസഫും, ഹന്നാൻ മാരാമുറ്റവും ആണ് സഹനിർമ്മാണം. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൽ ജോൺകുട്ടിയാണ് ചിത്രസംയോജനം. കലാ സംവിധാനം സജീഷ് താമരശ്ശേരി. ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ,ജിതിൻ ദേവസ്സി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ എന്നിവർ ചേർന്നാണ്.