ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ ആരോ ഒരാളിട്ട കമന്റിൽ പുലിവാൽ പിടിച്ചിരിക്കുവാണ് നടൻ നസ് ലെൻ. ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ പ്രധനമന്ത്രിക്കെതിരെയിട്ട കമന്റാണ് നടന് പണിയായത്. എന്നാൽ തന്റെ പേരും ചിത്രവുമുപയോഗിച്ച് നിർമിച്ച വ്യാജ അക്കൗണ്ടാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരം.
ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ നസ് ലെൻ ഇക്കാര്യം പറയുന്നത്. കൊച്ചി സൈബർസെല്ലിൽ പരാതി നൽകിയതായും താരം പറഞ്ഞു.കുറച്ച് സുഹൃത്തുക്കൾ സ്ക്രീൻ ഷോട്ട് എടുത്ത് അയച്ചുതന്നപ്പോഴാണ് ഇങ്ങനെയൊരു പ്രശ്നത്തേക്കുറിച്ച് താനറിയുന്നതെന്ന് നസ് ലെൻ പറഞ്ഞു.ഫെയ്‌സ്ബുക്കില്‍ എനിക്കുള്ളത് ഒരു പേജാണ്. അത് കൈകാര്യം ചെയ്യുന്നത് ഞാനല്ല. സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവുമല്ലെന്നും താരം വീഡിയോയിൽ പറയുന്നു. ഏതോ ഒരാള്‍ ചെയ്ത കാര്യത്തിനാണ് താനിപ്പോള്‍ പഴി കേള്‍ക്കുന്നത്. അങ്ങനെ പഴി കേള്‍ക്കുമ്പോള്‍ തനിക്കുണ്ടാവുന്ന ദുഃഖം അതിഭീകരമാണെന്ന് നസ് ലെൻ പറഞ്ഞു.