ചൈനാ അതിർത്തിയിൽ ഇനിയും നുഴഞ്ഞുകയറ്റമു ണ്ടായാൽ വെടിയുതിർക്കും : ഇന്ത്യൻ സൈന്യം

0
108

ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇനിയും പ്രകോപനമുണ്ടാക്കിയാല്‍ വെടിയുതിര്‍ക്കാനാണ് നിര്‍ദ്ദേശം എന്ന് ഇന്ത്യന്‍ സൈനികവൃത്തങ്ങളുടെ വെളിപ്പെടുത്തല്‍.

ആദ്യം കടന്നുകയറിയത് ചൈനയായതിനാല്‍ അവര്‍ തന്നെയാദ്യം പിന്മാറട്ടേയെന്ന നിലപാടാണ് ഇന്ത്യക്ക്. സെപ്റ്റംബര്‍ ഏഴിന് ചുഷൂലില്‍ യഥാര്‍ഥ നിയന്ത്രണരേഖയ്ക്കടുത്ത് ഇരുസൈനികരും തമ്മില്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് രണ്ടുഭാഗത്തുമുള്ളവര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തിരുന്നു.

കൂട്ടത്തോടെയുള്ള പ്രാകൃത ആക്രമണത്തിനോ സൈനികപോസ്റ്റുകള്‍ കൈയേറാനോ മുതിര്‍ന്നാലാണ്‌ വെടിയുതിര്‍ക്കാനുള്ള നിദ്ദേശം ഇന്ത്യ നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here