തിരുവനന്തപുരം: കോവിഡ് ലക്ഷണങ്ങളുളളവര്‍ക്ക് ആന്റിജന്‍ പരിശോധന നെഗറ്റീവായാലും ആര്‍ടി-പിസിആര്‍ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ്. തിരുവനന്തപുരം ഉള്‍പ്പെടെ നാലു ജില്ലകളില്‍ പരിശോധന ഇരട്ടിയാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിദിന കണക്ക് അയ്യായിരം കടന്നതോടെ കൂടുതല്‍ കൃത്യമായ ഫലം നല്‍കുന്ന ആര്‍ടി -പിസിആര്‍ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഇതിന്റെയടിസ്ഥാനത്തിലാണ് ആന്റിജന്‍ നെഗറ്റീവ് ആയാലും ആര്‍ടി-പിസിആര്‍ നടത്തണമെന്ന് ജില്ലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.നിലവില്‍ സംസ്ഥാനത്ത് അറുപതു ശതമാനത്തിലേറെ ആന്റിജന്‍ പരിശോധനയാണ് നടത്തുന്നത്.