എറണാകുളം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബിയെ വീണ്ടും നുണ പരിശോധന നടത്താന്‍ സിബിഐ അന്വേഷണ സംഘം. കഴിഞ്ഞ ദിവസം കൊച്ചിയില്‍ കലാഭവന്‍ സോബിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ചൊവ്വാഴ്ച വീണ്ടും ഹാജരാകാനാണ് സിബിഐ നോട്ടീസ് നല്‍കിയത്.
ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരുത്താനുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടക്കം മുതല്‍ തന്നെ കലാഭവന്‍ സോബി ദുരൂഹത ആരോപിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാണ് കൊലപാതകത്തിന് പിന്നിലെന്നും കലാഭവന്‍ സോബി വ്യക്തമാക്കി