ലഡാക്കിൽ സൈനിക ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ പൊട്ടിത്തെറി; രണ്ടു സൈനികർക്ക് വീരമൃത്യു.

0
56

ലഡാക്കിൽ സൈനിക ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ടു സൈനികർക്ക് വീരമൃത്യു.. ഇന്നലെ തന്ത്ര പ്രധാനമായ ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഒരു ഘടകം പൊട്ടിത്തെറി ക്കുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു.

അപകടത്തിൽ ക്രാഫ്റ്റ് മെൻ ശങ്കര റാവു ഗൊട്ടാപ്പു തൽക്ഷണം മരിച്ചു. ഗുരുതരമായി പരുക്ക് പറ്റിയ ഹവിൽദാർ ഷാനവാസ് അഹമ്മദ് ഭട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ലെന്ന് സൈന്യം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here