തൃശ്ശൂർ: തൃശ്ശൂർ തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നവജാത ശിശുവിനുള്ള ബിസിജി വാക്സിന് പകരം ആറാമത്തെ ആഴ്ചയില്‍ നല്‍കുന്ന പെന്‍റാവാലന്‍റ് വാക്സിന്‍ കുറിച്ചു നല്‍കിയതായി പരാതി.
സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ് നല്‍കിയ പരാതിയില്‍ ഡിഎംഒ അന്വേഷണം തുടങ്ങി.
ചാഴൂർ സ്വദേശിനിയായ ബകുല്‍ ഗീതിന്റെ കുഞ്ഞിനാണ് വാക്‌സിൻ മാറി നല്‍കിയത് . എട്ട് ദിവസം പ്രായമായ കുഞ്ഞുമായി കഴിഞ്ഞ ദിവസം ആയിരുന്നു ബകുല്‍ ഗീത് കുഞ്ഞിന് വാക്‌സിൻ എടുക്കാൻ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിയത്. അവിടെ നിന്നും വാക്‌സിൻ കുറിച്ച് നല്‍കുകയായിരുന്നു. വാക്‌സിന്റെ പേര് നോക്കിയപ്പോഴാണ് മാറിയതായി കണ്ടത്. ഉടനെ വിവരം ഹെല്‍ത്ത് ഇൻസ്‌പെക്ടറെ അറിയിക്കുകയായിരുന്നു.
എന്നാല്‍ വാക്‌സിന്റെ പേര് മാറ്റി കുറിയ്ക്കാൻ ഇവർ തയ്യാറായില്ല. അത് മാത്രമല്ല വാക്‌സിൻ നല്‍കാതെ മടക്കി അയക്കാൻ ശ്രമിക്കുകയുമായിരുന്നു. ജോലി തടസ്സപ്പെടുത്തിയതിന് പോലീസിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിക്കുമെന്നും ഹെല്‍ത്ത് ഇൻസ്‌പെക്ടർ ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.
The post ബിസിജിയ്ക്ക് പകരം നവജാത ശിശുവിന് കുറിച്ച് നല്‍കിയത് പെന്‍റാവാലന്‍റ് വാക്സിൻ!പരാതിപ്പെട്ടതോടെ ഭീഷണി; അന്വേഷണം ആരംഭിച്ച് ഡിഎംഒ