തിരുവനന്തപുരം: വഴയില ഇരട്ടകൊലപാതക കേസിലെ പ്രതിയായ വിഷ്ണുരൂപ് എന്ന മണിച്ചൻ (34)ആണ് കൊല്ലപ്പെട്ടത്. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.ദ്യപാന സദസിൽ പാടിയ പാട്ടിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്. സംഭവുമായി ബന്ധപ്പെട്ട് പ്രതികളായ ദീപക് ലാൽ, അരുൺ ജി.രാജീവ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ നേരത്തെ ക്രിമിനൽ കേസുകളിൽ പ്രതികളല്ലെന്ന് പോലീസ് പറഞ്ഞു. അരുൺ ക്ഷേത്രത്തിലെ പൂജാരിയാണ്. പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. 31ാം തീയതി മുതൽ മണിച്ചനും സുഹൃത്തുക്കളും മുറിയെടുത്ത് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടയിൽ പാട്ടുപാടിയത് മണിച്ചന് ഇഷ്ടമായില്ല. ഇത് പറഞ്ഞ് വാക്കേറ്റമായി. പ്രതികളെ ആറുമാസം മുൻപ് മണിച്ചൻ മർദിച്ചിരുന്നു. ഇതിന്റെ പേരിലും ബഹളമുണ്ടായി, അടിപിടിയുണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തതായി പോലീസ് പറയുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനൊടുവിൽ മണിച്ചനേയും ഹരിയേയും ആക്രമിച്ച ശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.