ദില്ലി: അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് വഷളായ ബന്ധം പരിഹരിക്കാന്‍ ഇരുരാജ്യങ്ങള്‍ വീണ്ടും ചര്‍ച്ച നടത്തി. ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്ന വേളയിലാണ് ചര്‍ച്ചകള്‍ ശക്തമായത്. വ്യാപാര ബന്ധത്തില്‍ അടക്കം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിള്ളല്‍ വീണിരിക്കുകയാണ്. ചൈനീസ് കമ്പനികള്‍ ഇന്ത്യയിലുള്ള അവരുടെ ഫ്രാഞ്ചൈസി ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്നുവെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആരോപണം. ഷവോമി അടക്കമുള്ള കമ്പനികളില്‍ നിന്ന് ഇത്തരത്തിലുള്ള പണവും പിടിച്ചെടുത്തിരുന്നു. ബന്ധം വീണ്ടും വഷളായ സാഹചര്യത്തില്‍ ഇന്ത്യയുടെയും ചൈനയുടെയും വിദേശ കാര്യ മന്ത്രാലയങ്ങള്‍ തമ്മിലാണ് ചര്‍ച്ചകള്‍ നടത്തിയത്.
ലഡാക്കിലെ ഇന്തോ-ചൈനീസ് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ കുറയ്ക്കാനാണ് ചര്‍ച്ചകള്‍ നടന്നത്. വിദേശകാര്യ മന്ത്രാലയങ്ങളും വഴിയും, സൈനിക തലത്തിലുമുള്ള ചര്‍ച്ചകളാണ് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ ചര്‍ച്ച ചെയ്തത്. 2020 മെയ് മുതല്‍ ലഡാക്ക് അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ കലുഷിതമാണ്. രണ്ടര മാസങ്ങള്‍ക്ക് മുമ്പാണ് അവസാനമായി സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്നത്. പ്രകോപനം ഒഴിവാക്കാനും, സൈനിക മുന്നേറ്റം പാടില്ലെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. ഇത് 24ാം റൗണ്ട് ചര്‍ച്ചയാണ് കഴിഞ്ഞ ദിവസം നടന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി നവീന്‍ ശ്രീവാസ്തവയും, ചൈനീസ് വിദേശകാര്യ മ്ര്രന്തലയത്തിലെ ഡയറക്ടര്‍ ജനറല്‍ ഹോങ് ലിയാംഗും തമ്മിലായിരുന്നു ചര്‍ച്ച.