ബുദ്ധമതത്തിലെ മൂന്നാമത്തെ മതനേതാവായി അമേരിക്കൻ ബാലൻ

0
95

ബുദ്ധമതത്തിലെ മൂന്നാമത്തെ മതനേതാവായി അമേരിക്കൻ ബാലനെ ദലൈലാമ തിരഞ്ഞെടുത്തതായി ടൈംസ് റിപ്പോർട്ട് ചെയ്‌തു. എട്ട് വയസുകാരനായ അമേരിക്കൻ മംഗോളിയൻ ബാലനെയാണ് 10-ാമത്തെ ഖൽഖ ജെറ്റ്‌സൺ ദമ്പ റിൻ‌പോച്ചെയുടെ പുനർജന്മമായി കണക്കാക്കി മതനേതാവായി ഉയർത്തുന്നത്. ദലൈലാമയ്‌ക്കും പഞ്ചൻ ലാമയ്‌ക്കും ശേഷം ബുദ്ധമതത്തിലെ മൂന്നാമത്തെ ഉയർന്ന മതനേതാവാകും ഈ ബാലൻ. നടപടിയിൽ ചൈനയുടെ അതൃപ്തി നിലനിൽക്കുന്നതിനാൽ ചടങ്ങിന്റെ വാർത്ത ആവേശത്തോടെയും അതേസമയം ആശങ്കയോടെയുമാണ് ആളുകൾ സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.

സ്വന്തം സർക്കാർ തിരഞ്ഞെടുക്കുന്ന ബുദ്ധമത നേതാക്കളെ മാത്രമേ അംഗീകരിക്കൂ എന്ന നിലപാടിലാണ് ചൈന. അതുകൊണ്ട് തന്നെ ബാലനെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ലാമയായി അഭിഷേകം ചെയ്യാനുള്ള നീക്കം ചൈനയെ പ്രകോപിപ്പിക്കാൻ സാധ്യതയുണ്ട്. ഒരു യൂണിവേഴ്സിറ്റി പ്രൊഫസറുടെ മകനും മുൻ മംഗോളിയൻ പാർലമെന്റ് അംഗത്തിന്റെ ചെറുമകനുമാണ് നിലവിൽ തിരഞ്ഞെടുത്തിരിക്കുന്ന ബാലൻ. കുട്ടിക്ക് ഒരു ഇരട്ട സഹോദരനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here