കിട്ടിയ ജോലി ഉപേക്ഷിച്ച അനുഭവം പങ്കുവച്ച് യുവാവ്

0
86

ഇന്നത്തെ കാലത്ത് ഒരു ജോലി കിട്ടാന്‍ തന്നെ വളരെ ബുദ്ധിമുട്ടാണ്. കോവിഡിന് ശേഷം കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടിലായി.ജോലി തിരഞ്ഞെടുക്കുമ്പോള്‍ ശമ്പളം, ജോലിയോടുള്ള താത്പര്യം, ജോലി നല്‍കുന്ന സ്ഥാപനത്തിന്റെ സത്‌പേര് എന്നിവയെല്ലാം നാം താരതമ്യം ചെയ്യാറുണ്ട്.ജോലി ലഭിച്ച ശേഷം അതില്‍ നിന്ന് ലഭിക്കുന്ന ആത്മസംതൃപ്തിയാണ് ആ ജോലിയിൽ തുടരണമോയെന്ന് നിർണയിക്കുന്ന മറ്റൊരു സങ്കീര്‍ണമായ കാര്യം. മറ്റ് ചില ഘടകങ്ങളും ഇതിനെ ആശ്രയിച്ചിരിക്കും. ഓഫീസിലേക്കുള്ള യാത്രാ സമയം, യാത്രാ ചെലവ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

ഇപ്പോഴിതാ ജോലിയിൽ പ്രവേശിച്ച ഉടൻ തന്നെ അത് ഉപേക്ഷിച്ച ഡല്‍ഹി സ്വദേശിയുടെ അനുഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്കുള്ള ദൂരമാണ് ഈ യുവാവ് ജോലി ഉപേക്ഷിക്കാന്‍ കാരണം. സമൂഹമാധ്യമമായ റെഡ്ഡിറ്റിലാണ് യുവാവ് തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്.

മികച്ചൊരു കമ്പനിയില്‍ നല്ല ശമ്പളത്തോടെ എനിക്ക് ഒരു ജോലി ലഭിച്ചു. ഏതാനും ഘട്ടങ്ങളായി നടന്ന ഇന്റര്‍വ്യൂന് ശേഷം എന്നെ അവര്‍ തിരഞ്ഞെടുത്തു. അത് എന്റെ ആദ്യത്തെ ജോലിയായിരുന്നു. എന്നാല്‍, ജോലി സ്ഥലത്ത് എത്തിച്ചേരാൻ വളരെ ദൂരം യാത്രചെയ്യണമെന്ന് ആദ്യദിനം തന്നെ ഞാന്‍ തിരിച്ചറിഞ്ഞു. ന്യൂഡല്‍ഹിയിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലാണ് ഞാന്‍ താമസിക്കുന്നത്. മൗള്‍സരി അവന്യൂവിലായിരുന്നു ഓഫീസ്. താമസസ്ഥലം മാറ്റുകയെന്നത് അപ്പോള്‍ പ്രായോഗികമായ ഒരു കാര്യമല്ലായിരുന്നു. ഉറക്കം മാറ്റിവച്ചാൽ ജോലിയ്ക്ക് ശേഷം മൂന്ന് മണിക്കൂര്‍ സമയം മാത്രമേ എനിക്ക് ലഭിക്കുമായിരുന്നുള്ളൂ. ഒരു മാസം 5000 രൂപയോളം യാത്രാ ചെലവും വരുമായിരുന്നു. ഇതിനെ തുടർന്ന് ജോലി വിടുകയായിരുന്നു, യുവാവ് തന്റെ കുറിപ്പില്‍ വ്യക്തമാക്കി.

 

ഈ കുറിപ്പ് വളരെ വേഗം വൈറലായി. കുറേപ്പേര്‍ സഹതാപത്തോടെ ഈ പോസ്റ്റിന് കമന്റു ചെയ്തു. എന്നാല്‍, മറ്റു ചിലരാകട്ടെ തങ്ങള്‍ക്കുണ്ടായ സമാനമായ അനുഭവങ്ങള്‍ പങ്കിട്ടു. താമസസ്ഥലം ഓഫീസിന് അടുത്തേക്ക് മാറ്റാനും യാത്ര ചെയ്യുന്ന സമയം ഫലപ്രദമായി ഉപയോഗപ്പെടുത്താനും ചിലര്‍ ഉപദേശിച്ചു. ഒട്ടേറെപ്പേര്‍ ഇങ്ങനെ ചെയ്യാറുണ്ടെന്ന് ഒരാള്‍ കമന്റുചെയ്തു. ഭൂരിഭാഗം ആളുകളും മൂന്ന് മണിക്കൂറോളം സമയം ജോലിസ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രക്കായി ചെലവഴിക്കുന്നുണ്ട്. രണ്ട് മൂന്ന് മാസം ഇതൊരു ബുദ്ധിമുട്ടായി തോന്നും. എന്നാല്‍, കുറച്ചു കഴിയുമ്പോള്‍ അതുമായി പൊരുത്തപ്പെടുമെന്ന് മറ്റൊരാള്‍ കുറിച്ചു.

ഇത്തരത്തില്‍ കമന്റ് വന്നതോടെ ജോലി ഉപേക്ഷിച്ച യുവാവ് തന്റെ ആദ്യത്തെ പോസ്റ്റ് എഡിറ്റ് ചെയ്തു. ജോലി വിട്ടതില്‍ താന്‍ ദുഃഖിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഞാന്‍ തെറ്റായ തീരുമാനമാണ് എടുത്തത്. ഓരോരുത്തരും ഇത്ര ദൂരം യാത്ര ചെയ്യുന്നുണ്ടെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. തിടുക്കത്തില്‍ എടുത്ത തീരുമാനമായി പോയി എന്നും യുവാവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here