EV battery | മൂന്നു മിനിറ്റിനുള്ളിൽ ഫുൾ ചാർജ്; ഇലക്ട്രിക് കാറുകൾക്കായി പുതിയ ബാറ്ററി

0
70

ഇലക്ട്രിക് കാറുകൾ മൂന്നു മിനിറ്റുള്ളിൽ പൂർണമായും ചാർജ് ചെയ്യുന്ന ബാറ്ററി വികസിപ്പിച്ച് സ്റ്റാർട്ട്അപ്പ് കമ്പനി. ആഡൻ എനർജി (Adden Energy) എന്ന സ്റ്റാർട്ട്അപ്പാണ് ഹാർവാർഡ് സർവകലാശാലയുടെ പിന്തുണയോടെ ബാറ്ററി നിർമിച്ചത്. നിലവിലുള്ള ഇലക്ട്രിക് ബാറ്ററികളേക്കാൾ ഇരട്ടിയിലധികം കാലം അല്ലെങ്കിൽ 20 വർഷത്തോളം ഈടു നിൽക്കുന്നവയാണ് പുതിയ ബാറ്ററിയെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു.

ബാറ്ററി വികസിപ്പിക്കുന്നതിനും വിപണിയിൽ എത്തിക്കുന്നതിനുമായി സ്റ്റാർട്ടപ്പിന് 5.15 മില്യൺ ഡോളർ ധനസഹായം ലഭിച്ചിരുന്നു. ഹാർവാർഡിന്റെ ടെക്‌നോളജി ഡെവലപ്‌മെന്റ് ഓഫീസിൽ നിന്ന് ഒരു പ്രത്യേക ലൈസൻസും ലഭിച്ചു. റാപ്‌സോഡി വെഞ്ച്വർ പാർട്‌ണേഴ്‌സ്, മാസ്‌വെഞ്ചേഴ്‌സ് എന്നിവരുടെ പങ്കാളിത്തത്തോടെ പ്രൈമവേര ക്യാപിറ്റൽ ഗ്രൂപ്പാണ് ഫണ്ടിംഗിന് നേതൃത്വം നൽകിയത്.

വീട്ടുകളിൽ ചാർജിങ് സംവിധാനം ഇല്ലാത്ത 37 ശതമാനം അമേരിക്കക്കാർക്കും പുതിയ ബാറ്ററി ഉപകാരപ്രദമാകുമെന്ന് ആഡൻ എനർജി സിഇഒ വില്യം ഫിറ്റ്‌ഷുഗ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് നമുക്ക് സ്വീകരിക്കാവുന്ന ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നാണ് ഇലക്രട്രോണിക് വാഹനങ്ങളുടെ ഉപയോ​ഗമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here