മുംബൈ: മലയാളി താരം സഞ്ജു വി സാംസണെ ഇന്ത്യ എ ടീമിന്‍റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. ന്യൂസിലാൻഡിനെതിരായ പരമ്പരയിലാണ് സഞ്ജു ഇന്ത്യ എ ടീമിനെ നയിക്കുന്നത്. പൃഥ്വി ഷാ, രാഹുൽ ചാഹർ, ഷർദുൽ താക്കൂർ തുടങ്ങിയവരും ടീമിലുണ്ട്.ന്യൂസിലാൻഡിനെതിരെ മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ എ ടീം കളിക്കുന്നത്. സെപ്റ്റംബർ 22, 25, 27 തീയതികളിലാണ് മത്സരം. മൂന്ന് മത്സരങ്ങളും ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കും.