ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി റിപ്പോര്‍ട്ട്.

0
120

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ലോകമെങ്ങും പടര്‍ന്ന് പിടിച്ച കൊവിഡ് മഹാമാരിയും സായുധ കലാപങ്ങളും കാലാവസ്ഥാ വ്യതിയാനവും മൂലം ലോകമെങ്ങും ആധുനിക അടിമത്തം ശക്തി പ്രാപിക്കുകയാണെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഇന്‍റർനാഷണൽ ലേബർ ഓർഗനൈസേഷന്‍റെ (International Labour Organisation-ILO) കണക്കുകൾ സൂചിപ്പിക്കുന്നത് അഞ്ച് കോടി മനുഷ്യരോ അല്ലെങ്കിൽ ജീവിച്ചിരിക്കുന്ന 150 പേരില്‍ ഒരാള്‍ എന്ന കണക്കിലോ ലോകത്ത് നിർബന്ധിത തൊഴിലിലോ അല്ലെങ്കിൽ നിർബന്ധിത വിവാഹബന്ധങ്ങള്‍ തീര്‍ത്ത അടിമത്തത്തിലോ കുടുങ്ങിക്കിടക്കുകയാണെന്നാണ്. അഞ്ച് വർഷം മുമ്പുള്ളതിനേക്കാൾ ഏകദേശം ഒരു കോടിയുടെ  വർദ്ധനവാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നതെന്നും കണക്കുകള്‍ കാണിക്കുന്നു. സംഖ്യാകണക്കുകളിലെ വര്‍ദ്ധന തെട്ടിപ്പിക്കുന്നതാണെന്നും  ഇന്‍റർനാഷണൽ ലേബർ ഓർഗനൈസേഷ പറയുന്നു.

മനുഷ്യാവകാശങ്ങളുടെ മൗലികമായ ദുരുപയോഗത്തിന്‍റെ നിലനിൽപ്പിനെ ഒന്നിനും ന്യായീകരിക്കാനാവില്ലെന്ന് യുഎൻ ലേബർ ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ഗൈ റൈഡർ അഭിപ്രായപ്പെട്ടു. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാം… എല്ലാവരോടും കൈകോർക്കുന്ന സമീപനം ആവശ്യമാണ്. ട്രേഡ് യൂണിയനുകൾ, തൊഴിലുടമകളുടെ സംഘടനകൾ, സിവിൽ സമൂഹം, സാധാരണക്കാർ എന്നിവർക്കെല്ലാം ഇക്കാര്യത്തില്‍ നിർണായക പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഴയ അടിമ സമ്പ്രദായത്തിന് കാലാനുവര്‍ത്തിയായ മാറ്റങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. പഴയ കാലത്തില്‍ നിന്നും ഇന്നത്തെ സിവില്‍ സമൂഹം ഏറെ മാറിക്കഴിഞ്ഞു. സാമൂഹികമായ മാറ്റം മറ്റെല്ലാ മേഖലയെ പോലെ തൊഴില്‍ മേഖലയെയും വൈവിധ്യവത്ക്കരിച്ചു. ഇതോടെ തൊഴില്‍ മേഖലയിലെ ഉടമ / തൊഴിലാളി ബന്ധങ്ങളിലും വലിയ തോതില്‍ മാറ്റങ്ങളുണ്ടായി.

ജോലി സ്ഥലത്തെ നിർബന്ധിത അധ്വാനത്തെ പോലെ തന്നെ നിർബന്ധിത വിവാഹം പോലും ആധുനിക അടിമത്തമായി ഇന്ന് കണക്കാക്കപ്പെടുന്നു.  “ഭീഷണി, അക്രമം, വഞ്ചന, അധികാര ദുർവിനിയോഗം അല്ലെങ്കിൽ മറ്റ് തരത്തിലുള്ള ബലപ്രയോഗം എന്നിവ കാരണം” വ്യക്തിക്ക് നിലനില്‍ക്കുന്ന സ്ഥലത്ത് നിന്നും വിട്ട് പോകാൻ കഴിയാന്‍ പറ്റാത്ത തരത്തിലുള്ള എല്ലാത്തരം സാഹചര്യങ്ങളും ഇന്ന് ‘അടിമത്വം’ എന്ന പ്രയോഗത്തിന് കീഴില്‍ വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here