ശിവകാര്‍ത്തികേയകന്റെ ‘പ്രിൻസ്’ എത്തുന്നു,

0
62

ഇനി പ്രേക്ഷകര്‍ ശിവകാര്‍ത്തികേയന്റേതായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘പ്രിൻസ്’ ആണ്. അനുദീപ് കെ വി സംവിധാനം ചെയ്യുന്ന ‘പ്രിൻസ്’ എന്ന ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഒക്ടോബര്‍ 21ന് ചിത്രം റിലീസ് ചെയ്യുമെന്ന് ഒരു ചടങ്ങിനിടെ സംവിധായകൻ അനുദീപ് കെ വി വെളിപ്പെടുത്തിയിരിക്കുകയാണ്. തമൻ എസ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.  ജി കെ വിഷ്‍ണു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടാണ് ‘പ്രിൻസ്’ എത്തുക.

ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് ‘പ്രിൻസ്’ നിര്‍മിക്കുന്നത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. ‘പ്രിൻസ്’ എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.  ‘പ്രിൻസി’ല്‍  യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. പ്രേംഗി അമരെൻ, പ്രാങ്ക്സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കഥാപാത്രങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കരൈക്കുടിയാണ് ലൊക്കേഷൻ. ‘പ്രിൻസി’ന്റെ തിയറ്റര്‍ വിതരണാവകാശം തമിഴ്‍നാട്ടില്‍ പ്രമുഖ ബാനറായ ഗോപുരം സിനിമാസ് സ്വന്തമാക്കിയെന്ന് വാര്‍ത്തയുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here