സ്കൂളുകൾക്ക് ദീപാവലി അവധി പ്രഖ്യാപിച്ച് ന്യൂയോർക്ക്.

0
70

ദീപാവലി ദിനത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ന്യൂയോർക്ക്. സിറ്റി മേയർ എറിക് ആഡംസ് തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. നഗരത്തിലെ ദക്ഷിണേഷ്യൻ സമൂഹത്തിന്റെ ആവശ്യം കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം പ്രസിഡന്റ് ബൈഡനും ഭാര്യയും വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിച്ചിരുന്നു.

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇനി മുതൽ ന്യൂയോർക്ക് നഗരത്തിലെ സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് എറിക് പറഞ്ഞു. ഗവർണർ ഈ തീരുമാനത്തിൽ ഒപ്പ് വയ്ക്കുന്നതോടെ അവധി പ്രാബല്യത്തിൽ വരും. ഗവർണർ കാത്തി ഹോച്ചുൾ ബില്ലിൽ ഒപ്പുവക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് മേയർ കൂട്ടിച്ചേർത്തു.

സ്കൂൾ അവധി കലണ്ടറിലെ “ബ്രൂക്ലിൻ-ക്വീൻസ് ഡേ” എന്നതിന് പകരമാണ് പുതിയ ദീപാവലി അവധി. അന്ധകാരത്തിനു മേൽ വെളിച്ചം നേടിയ വിജയത്തിന്റെ സ്മരണയ്ക്കായി ആയിരക്കണക്കിന് ന്യൂയോർക്കുകാർ ഓരോ വർഷവും ദീപാവലി ആഘോഷിക്കാറുണ്ട്. അതേസമയം ഈ വർഷം ദീപാവലി ആഘോഷിക്കുന്നത് നവംബർ 12 ഞായറാഴ്ചയാണ്. അതിനാൽ തന്നെ 2024 ലെ സ്കൂളുകൾക്ക് ആദ്യമായി ദീപാവലി അവധി ലഭിക്കുക.

 

LEAVE A REPLY

Please enter your comment!
Please enter your name here