വീട്ടുജോലിക്കാരിയുടെ 9 വയസുള്ള മകളെ കാണാനില്ലെന്നും കണ്ടെത്തുന്നവർക്ക് പാരിതോഷികമായി 50,000 നൽകുമെന്നും നടി സണ്ണി ലിയോൺ. കുട്ടിയുടെ ചിത്രം സഹിതം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് കൊണ്ടാണ് നടിയുടെ സഹായാഭ്യർത്ഥന.
അനുഷ്ക കിരൺ മോർ എന്നാണ് കുട്ടിയുടെ പേര്. മുംബൈയിലെ ജോഗേശ്വരി ഭാഗത്തുവെച്ച് ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്. ഇത് സംബന്ധിച്ച് വിശദമായ വിവരങ്ങൾ സണ്ണി പോസ്റ്റിൽ പങ്കിട്ടിട്ടുണ്ട്.
മുംബൈ പോലീസിനേയും ബിഎംസിയേയും ടാഗ് ചെയ്ത് കൊണ്ടാണ് ഇവർ പോസ്റ്റ് പങ്കുവെച്ചത്.കുട്ടിയെ കണ്ട് കിട്ടുന്നവർ ദയവ് ചെയ്ത് അമ്മയെ ബന്ധപ്പെടണമെന്ന് പോസ്റ്റിൽ നടി പറഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പേരും ഫോൺനമ്പറുകളും താരം കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്. കുട്ടിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പണമായി ഉടനടി 11,000 രൂപ നൽകും. ഇതിന് പുറമേ തന്റെ കയ്യിൽ നിന്ന് 50,000 രൂപ കൂടി നൽകുമെന്നും നടി വ്യക്തമാക്കി.