നിയമ നടപടി നേരിടാൻ തയ്യാർ, കോടതി ശിക്ഷിക്കട്ടെ ; അലൻസിയർ

0
49

ഷൂട്ടിം​ഗ് ലൊക്കേഷനിൽ വച്ച് അലൻസിയർ മോശമായി പെരുമാറിയെന്ന നടി ദിവ്യ ​ഗോപിനാഥിന്റെ ആരോപണത്തിൽ പ്രതികരിച്ച് അലൻസിയർ. നിയമനടപടി നേരിടാൻ തയ്യാറാണെന്നും തെറ്റുകാരനാണെങ്കിൽ കോടതി ശിക്ഷിക്കട്ടെയെന്നും അലൻസിയർ പറഞ്ഞു. അതേസമയം, അലൻസിയർക്കെതിരെയുള്ള പരാതിയിൽ താര സംഘടനയായ അമ്മ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് നടി ദിവ്യ ​ഗോപിനാഥ് വ്യക്തമാക്കി.

ആഭാസം എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് അലൻസിയർ മോശമായി പെരുമാറിയെന്നായിരുന്നു ദിവ്യ ​ഗോപിനാഥന്റെ ആരോപണം. 2018-ലാണ് നടി അമ്മക്ക് പരാതി നൽകിയത്. എന്നാൽ പേരിനൊരു നടപടി സ്വീകരിക്കാൻ പോലും അമ്മ തയ്യാറായില്ലെന്ന് നടി വെളിപ്പെടുത്തിയിരുന്നു.

അലയന്‍സിയര്‍ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഹേമ കമ്മിറ്റിയിലും ദിവ്യ മൊഴി നല്‍കിയിരുന്നു. പരാതി വരുന്ന സമയത്ത് ഔദ്യോഗിക സ്ഥാനത്ത് നിന്ന് മാറിനിന്ന് ആ പരാതിയില്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സിസ്റ്റത്തിന് ആവശ്യമാണ്. അമ്മയില്‍ പരാതി കൊടുത്തപ്പോഴും അവരോട് ചോദിച്ചത് എന്ത് നടപടിയാണ് നിങ്ങളുടെ അംഗമായ വ്യക്തിക്കെതിരെ സ്വീകരിക്കുക എന്നായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here