കര്‍ശന നിയന്ത്രണങ്ങളോടെ എറണാകുളം മാർക്കറ്റ് ഇന്ന് തുറക്കും

0
79

എറണാകുളം മാര്‍ക്കറ്റ് കര്‍ശന നിയന്ത്രണങ്ങളോടെ ഇന്ന് തുറക്കും. 50 ശതമാനം കടകള്‍ മാത്രമാണ് തുറക്കുക. സാമൂഹ്യനിയന്ത്രണം ഉറപ്പാക്കണമെന്നും കടകളില്‍ സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ളവ ക്രമീകരിക്കണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. മാസ്ക് ധരിക്കാത്തവര്‍ക്ക് കടകളില്‍ പ്രവേശനം ഉണ്ടായിരിക്കുകയില്ല. പുലര്‍ച്ചേ 4 മുതല്‍ 7 വരെ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ലോറികളില്‍ നിന്ന് ചരക്കിറക്കാം. രാവിലെ 11 മുതല്‍ വൈകിട്ട് 7 വരെയാണ് സാധനങ്ങള്‍ വാങ്ങാനുള്ള സമയം.

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരും മാർക്കറ്റിലുള്ളവരും തമ്മിൽ ഇടപഴകാൻ പാടില്ല. ഡ്രൈവർമാർ വാഹനങ്ങളിൽ തന്നെ ഇരിക്കണം. ഇവരുടെ പ്രാഥമിക ആവശ്യങ്ങൾക്കായി പ്രത്യേക സംവിധാനം ഒരുക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. മാർക്കറ്റിനുള്ളിൽ സാമൂഹിക അകലവും നിർദേശങ്ങളും ഉറപ്പു വരുത്താനായി ബൈക്കിൽ പൊലീസ് പട്രോളിങ് ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here