ഒക്ടോബർ 12-നകം 5ജി സേവനങ്ങൾ സമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും തുടര്‍ന്ന് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് 5ജി സേവനം വ്യാപിപ്പിക്കുമെന്നും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ടെലികോം ഓപ്പറേറ്റർമാർ അതിനായി പ്രവർത്തിക്കുകയും ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.