കൊണ്ടോട്ടി: കൊണ്ടോട്ടി ബൈപ്പാസിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവുമായി നാല് പേർ പിടിയിലായി. കോളനി റോഡ് കാവും കണ്ടി മുഹമ്മദ് ശരീഫ് (27), മുക്കം പന്നിക്കോട് അമൽ (23) നമ്പോലൻകുന്ന് വലിയപറമ്പിൽ ജൈസൽ അമീൻ (26), കോളനി റോഡ് വയ്ത്തല പറമ്പിൽ ഉമറുൽ ഫാറൂഖ് (27) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു.