പശ്ചിമ ബംഗാൾ: പശ്ചിമ ബംഗാളിലെ ചോപ്രയില്‍ 15 വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്തു.ഇതേ തുടർന്ന് കൊല്‍ക്കത്തയേയും സില്‍ഗുരിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത 31 ല്‍ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി.
കഴിഞ്ഞ ദിവസം രാത്രി മുതല്‍ പെണ്‍കുട്ടിയെ കാണാതായതുമുതൽ നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇന്നലെ പെണ്‍കുട്ടിയുടെ മൃതദേഹം ഒരു മരച്ചുവട്ടില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം കണ്ടെത്തിയ രണ്ട് സൈക്കിളുകളും മൊബൈല്‍ ഫോണുകളും ഉണ്ടായിരുന്നു.