ബിഗ് ബജറ്റിൽ ചിദംബരം സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ ഫസ്റ്റ് ലുക്ക്.

0
92

പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ് (Manjummal Boys). സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.

നടൻ സലിം കുമാറിന്റെ മകൻ ചന്തു ചിത്രത്തിന്റെ മുഖ്യ താര നിരയിലൊരു ഭാഗമാകുന്നുണ്ട്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ്. സംവിധായകൻ ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും. നേരത്തെ സിനിമയുടെ ടൈറ്റിൽ അന്നൗസ്‌മെന്റ് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചകൾ സൃഷ്ടിച്ചിരുന്നു.

കൊച്ചിയിൽ നിന്നും ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് ആഭിമുഖികരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ പറയുന്നത്. യഥാർത്ഥ സംഭവമായത് കൊണ്ട് തന്നെ വളരെയധികം തയാറെടുപ്പുകൾക്ക് ശേഷമാണു ചിദംബരവും സംഘവും ചിത്രത്തിന്റെ ഷൂട്ടിങ്ങിലേക്ക് കടന്നത്. ടെക്കിനിക്കൽ ഡിപ്പാർട്ടിമെന്റിൽ പ്രഗത്ഭരെ അണിനിരത്തുന്ന ചിത്രം 2024 ജനുവരിയിൽ തീയേറ്ററുകളിലെത്തും. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ നടന്നു വരുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here