ഉള്ളിലേഹ്യം കഴിച്ചാൽ …
പ്രധാനമായും പ്രസവരക്ഷാ മരുന്നായാണു ഉള്ളി ലേഹ്യം ഉപയോഗിക്കുന്നത്. ഒരു സ്ത്രീയുടെ ശരീരത്തിലെ സകല നാഡി, ഞരമ്പുകൾ , അസ്ഥികൾ തുടങ്ങിയവയെല്ലാം അയയുന്ന (ബലം കുറയുന്ന) സന്ദർഭമാണു പ്രസവം. പ്രസവശേഷം ഇവയ്ക്കു ബലം തിരിച്ചു കിട്ടാൻ ഉള്ളിലേഹ്യം സഹായിക്കും.
മുറിവുകൾ ഉണക്കാൻ സഹായിക്കും. പ്രസവസമയത്തുണ്ടാകുന്ന മുറിവുകൾ ഉണങ്ങാൻ ഏറെ ഗുണപ്രദം
പ്രസവശേഷം ഗർഭാശയം ചുരുങ്ങാനും ബലമുള്ളതാക്കാനും സഹായിക്കും
ഗർഭാശയം ശുദ്ധീകരിക്കും
രക്തം ശുദ്ധീകരിക്കും
ഹീമോഗ്ലോബിന്റെ അളവു വർധിപ്പിക്കും
ഗർഭാശയത്തിന്റെ ആരോഗ്യകരമായ പ്രവർത്തത്തിന് ഏറെ സഹായിക്കുന്നതു കൊണ്ടാണു പ്രായപൂർത്തികുന്ന സമയത്ത് പെൺകുട്ടികൾക്കും ചിലയിടങ്ങളിൽ ഉള്ളിലേഹ്യം നൽകിവരുന്നത്.
തേങ്ങാപാൽ, ശർക്കര തുടങ്ങിയവ ചേർക്കുന്നതിനാൽ മറ്റു ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഉള്ളിലേഹ്യം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. പ്രായമായവർ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കുക.