മസ്‍കത്ത്: ഒമാനില്‍ നിരവധി സ്വകാര്യ കമ്പനികള്‍ക്കെതിരെ എണ്‍വയോണ്‍മെന്റ് അതോറിറ്റി നടപടി സ്വീകരിച്ചു. രാജ്യത്തെ പരിസ്ഥിതി സംബന്ധമായ നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടി. ദോഫാര്‍ ഗവര്‍ണറേറ്റിലെ വിവിധ സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം അധികൃതര്‍ പരിശോധന നടത്തിയത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
പരിസ്ഥിതി സംബന്ധമായ നിബന്ധനകള്‍ രാജ്യത്തെ സ്വകാര്യ കമ്പനികള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ഫീല്‍ഡ് ഇന്‍സ്‍പെക്ഷന്‍ നടത്തിയതെന്ന് ഒമാന്‍ എണ്‍വയോണ്‍മെന്റ് അതോരിറ്റി അറിയിച്ചു. നിയമലംഘനങ്ങള്‍ കണ്ടെത്തിയ ഒരുകൂട്ടം കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി. നിരവധി സ്ഥാപനങ്ങളോട് പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്താന്‍ നിര്‍ദേശിക്കുകയും ചെയ്‍തതായി അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.