Instagram New Features

0
100

ഫുൾ സ്ക്രീൻ എന്ന ആശയം വിടാൻ മടിച്ച് ഇൻസ്റ്റാഗ്രാം. ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ഇൻസ്റ്റാഗ്രാം അൾട്രാ-ടോൾ 9:16 ഫോട്ടോകൾ പരീക്ഷിക്കാൻ തുടങ്ങുമെന്ന് പ്രതിവാര ആസ്ക് മി എനിതിംഗ് പരിപാടിയില്‍ ഇന്‍സ്റ്റഗ്രാം  സിഇഒ ആദം മൊസേരി പറഞ്ഞു. നിലവിൽ ഫോട്ടോകൾ ക്രോപ്പ് ചെയ്താൽ  4:5 സൈസിലാണ് അപ്ലോഡ് ചെയ്യപ്പെടുന്നത്.  9:16 സൈസിലുള്ള ഫോട്ടോകൾ വരുന്നതോടെ സ്ക്രോൾ ചെയ്യുമ്പോൾ സ്ക്രീൻ മുഴുവൻ നിരഞ്ഞു നിൽക്കുന്ന വിഷ്വൽ കാണാൻ കഴിയും.

9:16 ഫ്രെയിമിൽ എല്ലാ ഫോട്ടോകളുംപ്രദർശിപ്പിക്കുന്നതിനതിരെ നിരവധി ഫോട്ടോഗ്രാഫർമാരാണ് വിമർശിച്ചത്. പുതിയ ഫീഡ് പോസ്റ്റുകളുടെ അടിയിലേക്ക് ഓവർലേ ഗ്രേഡിയന്റുകൾ ചേർക്കുന്നുണ്ട്. ഇതോടെ ടെക്സ്റ്റ് വായിക്കാൻ എളുപ്പമാകും. ടിക്ക്ടോക്കിന് സമാനമായി മാറ്റം നടത്താനിരുന്ന ആപ്പാണ് ഇൻസ്റ്റഗ്രാം. പ്രതിഷേധങ്ങളെ തുടർന്നാണ് മെറ്റ ഈ തീരുമാനത്തിൽ നിന്ന് പിന്മാറിയത്. ഫുൾ സ്ക്രീൻ ഹോം ഫീഡ് ഉൾപ്പടെയുള്ള മാറ്റങ്ങളാണ് ഇൻസ്റ്റഗ്രാം ഒഴിവാക്കിയത്.

കൂടാതെ പോസ്റ്റുകൾ റെക്കമന്റ് ചെയ്യുന്നതിൽ താൽകാലികമായി  കുറവു വരുത്താനും ഇൻസ്റ്റാഗ്രാം തീരുമാനിച്ചു.ടിക്ടോക്കിന് സമാനമായി ഫുൾ സ്ക്രീൻ കാണും വിധത്തിലുള്ള വീഡിയോകൾക്ക് പ്രാധാന്യം നൽകിയുള്ള പുതിയ ഡിസൈൻ പരീക്ഷിക്കുന്ന കാര്യം കഴിഞ്ഞ ഇടയ്ക്കാണ് മെറ്റ പ്രഖ്യാപിച്ചത്. ഇതിനെതിരെയാണ് പ്രതിഷേധങ്ങൾ ഉയർന്നത്.

ഇത്തരമൊരു ആശയങ്ങളിൽ നിന്ന് പിന്മാറുകയാണെങ്കിലും പുതിയ ആശയങ്ങളുമായി തിരികെ വരുമെന്നാണ് അന്ന മെറ്റ അറിയിച്ചിരുന്നത്. സോഷ്യൽ മീഡിയ വ്യക്തിത്വങ്ങളും ഫാഷൻ രംഗത്തെ താരങ്ങളുമായ കിം കർദാഷിയൻ, കൈലി ജെന്നർ ഉൾപ്പടെയുള്ളവർ ടിക് ടോക്കിനെ പോലെ ഇൻസ്റ്റഗ്രാം അനുകരിക്കുന്നത്  അവസാനിപ്പിക്കണമെന്നും പഴയ ഇൻസ്റ്റാഗ്രാമിനെ തിരികെ തരൂ എന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇൻസ്റ്റഗ്രാമിന്റെ ഈ പ്രധാന പിൻമാറ്റം നടന്നതെന്ന് റിപ്പോർട്ടുകള് സൂചിപ്പിക്കുന്നു.

മെറ്റാ അതിന്‍റെ ആദ്യത്തെ ത്രൈമാസ വരുമാന ഇടിവ് റിപ്പോർട്ട് ചെയ്തതും അടുത്ത ഇടയ്ക്കാണ്. ഇൻസ്റ്റഗ്രാമിനെ മാറ്റത്തിന് പ്രേരിപ്പിച്ചത് ആളുകൾ റീൽസിന്റെ സമയം 30 ശതമാനമാക്കി  മാറ്റിയതാണെന്ന് സൂചനയുണ്ട്. ഇൻസ്റ്റഗ്രാമിലെ റീൽസിന്റെ ദൈർഘ്യം കൂട്ടി മെറ്റ രംഗത്തെത്തിയത് അടുത്തിടെയാണ്.

കൂടാതെ ഏറ്റവും ആളുകൾ ഉപയോഗിക്കുന്ന ആപ്പുകളിലൊന്നായ ടിക്ക്ടോക്കിന് സമാനമായി ഇൻസ്റ്റഗ്രാമിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മെറ്റയുടെ തലവൻ മാർസക്കർബർഗ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ സ്ക്രീൻഷോട്ട് പങ്കിട്ടും അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here