ബർമിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ അവിനാശ് മുകുന്ദ് സാബ്ലെയ്ക്ക് വെള്ളി. പുരുഷന്മാരുടെ 300 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാശ് രണ്ടാം സ്ഥാനം നേടി. ദേശീയ റെക്കോഡോടെയാണ് താരം വെള്ളി മെഡൽ നേടിയത്.
8:11.20 മിനിറ്റിലാണ് താരം മത്സരം പൂർത്തിയാക്കിയത്. കെനിയയുടെ അബ്രഹാം കിബിവോട്ട് മത്സരത്തിൽ സ്വർണം നേടി. 8:11.15 മിനിറ്റിൽ താരം ഒന്നാമതെത്തി. നേരിയ വ്യത്യാസത്തിനാണ് ഇന്ത്യൻ താരത്തിന് സ്വർണം നഷ്ടമായത്. കെനിയയുടെ തന്നെ അമോസ് സെറെം വെങ്കലം നേടി.