നിത്യ മേനോനെ തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും പല അഭിമുഖങ്ങളിലും മുമ്പ് സന്തോഷ് വ്യക്തമാക്കിയിരുന്നു.
വിവാഹാലോചനയുമായി നിത്യയുടെ കുടുംബത്തോട് സംസാരിച്ചിരുന്നുവെങ്കിലും നിത്യ മേനോൻ തന്റെ പ്രണയം നിരസിച്ചുവെന്നാണ് സന്തോഷ് പല അഭിമുഖങ്ങളിലും പറഞ്ഞത്. നിത്യയുടെ വിവാഹ വാർത്ത പുറത്ത് വന്നപ്പോഴും സന്തോഷ് വർക്കി പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോൾ വർഷങ്ങളായി തന്നെ പിന്തുടരുന്ന ആരാധകനെ കുറിച്ചും അയാൾ കാരണം താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് നിത്യാ മേനോൻ. ‘പുള്ളി കുറേയൊക്കെ പറയും അത് കേട്ട് വിശ്വസിക്കാൻ നിന്നാൽ നമ്മളാണ് മണ്ടന്മാരാകുക. കുറെ വർഷങ്ങളായിട്ട് ഭയങ്കരമായി ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്.’
‘പെട്ടന്ന് എല്ലാവർക്കും അറിയുന്നപോലെ പബ്ലിക്കായി വന്നപ്പോൾ ഞങ്ങൾ എല്ലാവരും ഷോക്കായി. എല്ലാവരും പറഞ്ഞു എന്റെ അടുത്ത് അവൻ ഫേമസായിയെന്ന്. അഞ്ച്, ആറ് വർഷങ്ങളായി ഇതൊകൊണ്ട് ഭയങ്കര കഷ്ടപ്പാടായിരുന്നു.’ ‘ആളുകൾ ഇതൊക്കെ കണ്ട ഹാപ്പിയായി കമന്റ് ചെയ്ത് പോകും. പക്ഷെ സംഭവം യഥാർഥത്തിൽ എളുപ്പമായിരുന്നില്ല എനിക്ക്. എനിക്ക് കുറച്ച് ക്ഷമയുണ്ടായിരുന്നു. അതുകൊണ്ട് ആ സംഭവത്തിൽ ഇടപെടാൻ ഞാൻ ഇഷ്‍ടപ്പെട്ടിരുന്നില്ല.’ ‘എന്റെ ലൈഫ് അല്ല അത്. എന്റെ ലൈഫിൽ എനിക്ക് വേറെ കുറേ കാര്യങ്ങൾ ചെയ്യാനുണ്ട്. ഞാൻ ആ വിഷയത്തിൽ ഇടപെടാതെ ഇരിക്കാൻ ശ്രമിച്ച് വരികയായിരുന്നു.’
‘എല്ലാവരും എന്നോട് പൊലീസിൽ പരാതിപ്പെടാനാണ് പറഞ്ഞത്. ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. കുറേപ്പേരെ വിളിക്കും. എന്നിട്ട് ഓരോന്നൊക്കെ പറയും. ഒരിക്കൽ പറയുന്നതല്ല പിന്നീട് പറയുന്നത്.’ ‘ചിലപ്പോൾ ദേഷ്യപ്പെടും. എന്റെ അച്ഛനും അമ്മയും പാവങ്ങളാണ്. അവരേയും വിളിച്ച് ശല്യം ചെയ്യാറുണ്ട്. അമ്മ കാൻസറിന്റെ കീമോ കഴിഞ്ഞ് ആ അവസ്ഥയിൽ ഇരിക്കുമ്പോഴും അയാൾ വിളിക്കുമായിരുന്നു.’ ‘അവസാനം അച്ഛന്റേയും അമ്മയുടേയും ക്ഷമ നശിച്ച് അവർ അയാളോട് ദേഷ്യപ്പെട്ടു. ഞങ്ങൾ ഇതുവരെ അയാളുടെ മുപ്പതോളം നമ്പറുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എനിക്ക് ഇപ്പോൾ അയാൾക്ക് വേണ്ടി പ്രാർഥിക്കാൻ മാത്രമെ കഴിയൂ’ നിത്യാ മേനോൻ പറയുന്നു.