നടന്‍ രജനികാന്ത് രാഷ്‍ട്രീയത്തിലേക്ക് എപ്പോഴായിരിക്കും ഔദ്യോഗികമായി എത്തുകയെന്ന കാര്യം രാഷ്‍ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചയിലുള്ളതാണ്. എന്നാല്‍ രജനികാന്ത് രാഷ്‍ട്രീയ പ്രവേശന തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് ഇന്ന് വാര്‍ത്ത വന്നു.
ഇത് വിവാദവുമായി. ഫാന്‍സ് അസോസിയേഷനായ രജനി മക്കള്‍ മണ്ട്രത്തിന് ഇതുസംബന്ധിച്ച് രജനികാന്ത് നല്‍കിയെന്ന തരത്തില്‍ ഒരു കത്ത് ചോര്‍ന്നിരുന്നു. ഇതാണ് വിവാദത്തിന് കാരണമായത്. ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് രജനികാന്ത്.
രാഷ്‍ട്രീയ പ്രഖ്യാപനം അനുയോജ്യമായ സമയത്ത് പ്രഖ്യാപിക്കുകയും താന്‍ രജിനി മക്കള്‍ മണ്ട്രത്തോട് ചര്‍ച്ച ചെയ്‍ത് നിലപാടും സമയവും അറിയിക്കുമെന്നുമാണ് രജനികാന്ത് വ്യക്തമാക്കിയത്.കത്ത് തന്റേതല്ല. പക്ഷേ എന്റെ ആരോഗ്യത്തെ കുറിച്ചുള്ള വിവരങ്ങളും ഡോക്ടര്‍മാരുടെ ഉപദേശവും സംബന്ധിച്ച് കത്തില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണ് എന്നും രജനികാന്ത് പറഞ്ഞു. ഇതോടെ രജനികാന്തിന്റെ രാഷ്‍ട്രീയ പ്രവേശനത്തിന്റെ കാര്യം വീണ്ടും വാര്‍ത്തയാകുകയാണ്.
പ്രായാധിക്യവും കൊവിഡ് 19ഉം ഉള്‍പ്പടെയുള്ള സാഹചര്യങ്ങളാല്‍ താന്‍ രാഷ്‍ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് രജനികാന്ത് ഫാന്‍സ് അസോസിയേഷനായ രജനി മക്കള്‍ മണ്ട്രത്തിന് കത്ത് നല്‍കിയെന്നായിരുന്നു വാര്‍ത്ത.