രണ്ട് മില്യൺ കാഴ്ചക്കാരുമായി ചാക്കോച്ചന്റെ ‘ദേവദൂതർ പാടി’;

0
91

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്'(Nna Thaan Case Kodu). മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ‘ദേവദൂതര്‍ പാടി’ എന്ന ​ഗാനം കഴിഞ്ഞ ദിവസം ‘ന്നാ താന്‍ കേസ് കൊടി’ന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്‍ത് പുറത്തിറക്കിയിരുന്നു. ചാക്കോച്ചന്റെ കിടിലൻ ഡാൻസോടെ ആയിരുന്നു ​ഗാനം പുറത്തിറങ്ങിയത്. ഇപ്പോഴിതാ ​ഗാനം രണ്ട് മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി യൂട്യൂബിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

37 വർഷങ്ങൾക്ക് ശേഷമാണ് ‘ദേവദൂതര്‍ പാടി’ എന്ന ​ഗാനം വീണ്ടും എത്തുന്നത്. ചാക്കോച്ചന്റെ ഡിസ്കോ ഡാൻസ് ആയിരുന്നു ഇത്തവണ പാട്ടിന്റെ ഹൈലൈറ്റ്. ഉത്സവ പറമ്പുകളിലും മറ്റും ഇത്തരമൊരു കഥാപാത്രം ഉണ്ടാകുമെന്നും ആ വ്യക്തിയെ അതിമനോഹരമായാണ് ചാക്കോച്ചൻ അവതരിപ്പിച്ചതെന്നുമാണ് ആരാധകർ പറയുന്നത്.

“നമ്മുടെ നാട്ടിലെ ഉത്സവപറമ്പിലും പള്ളിപെരുന്നാൾ ഗാനമേളകളിലും കാണുന്ന തനി നാടൻ അഡാർ ഐറ്റം ഡാൻസ്, ചക്കോച്ചന്റെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും നല്ല ഒറിജിനാലിറ്റി ഉള്ള പെർഫോമൻസ്…. സത്യത്തിൽ ഇതിൽ ചാക്കോച്ചൻ ഇല്ല…. കഥാപാത്രം മാത്രം…. കിടുക്കി, എക്കാലവും കേട്ടു കഴിഞ്ഞാൽ ആരായാലും താളം പിടിച്ചു പോകുന്ന പാട്ട്.. അതിന്റെ താളത്തിൽ ഒരു പോരായ്മയും ഇല്ലാതെ തന്നെ പുതിയ വേർഷൻ… കലക്കി.. ചാക്കോച്ചൻ പിന്നെ പൊളിയാ.. ഒരു രക്ഷയുമില്ല… തകർത്തു”, എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here