ഇന്ത്യന്‍ റെയില്‍വെയില്‍ സ്ഥിര ജോലി സ്വപ്നം കാണുന്നവര്‍ക്കായിതാ വമ്ബന്‍ അവസരം. റെയില്‍വെ റിക്രൂട്ട്മെന്റ് ബോര്‍ഡ് ഇപ്പോള്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്ക് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
മിനിമം പത്താം ക്ലാസും, വിവിധ ട്രേഡുകളില്‍ ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്കും ആകെയുള്ള 5696 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഫെബ്രുവരി 19 ആണ് അവസാന തീയതി.
തസ്തിക& ഒഴിവ്
ഇന്ത്യയിലെ വിവിധ റെയില്‍വെ ഡിവിഷനുകളിലേക്ക് റെയില്‍വെ റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തുന്ന അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തെരഞ്ഞെടുപ്പ്.
ഇന്ത്യയൊട്ടാകെ ആകെ 5696 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് https://www.rrbchennai.gov.in എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
പ്രായപരിധി
18 മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. എസ്.സി, എസ്.ടി, ഒബിസി, പി.ഡബ്ല്യൂഡി, വിമുക്ത ഭടന്മാര് എന്നിവര്‍ക്ക് വയസിളവുണ്ട്.
വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണം. കൂടാതെ SCVT/ NCVT അംഗീകാരമുള്ള താഴെ കൊടുത്ത ഏതെങ്കിലും ട്രേഡില്‍ ഐ.ടി.ഐ യോഗ്യത കൂടി വേണം.
Fitter, Eletcrician, Instrument Mechanic, Millwright/Maintenance Mechanic, Mechanic (Radio &TV), Eletcronics Mechanic, Mechanic (Motor Vehicle), Wireman, Tractor Mechanic, Armature & Coil Winder, Mechanic (Diesel), Heat Engine, Turner, Machinist, Refrigeration & Air Conditioning mechanic.
അല്ലെങ്കില്‍
മിനിമം പത്താം ക്ലാസ്സും , അതോട് കൂടി താഴെ കൊടുത്തതോ അതിന്റെ കോമ്ബിനേഷന്‍ ബ്രാഞ്ചിലുള്ള 3 വര്‍ഷത്തെ Mechanical / Eletcrical / Eletcronics /Automobile Engineering.
Note: എഞ്ചിനീയറിംഗ് ഡിഗ്രി ഉള്ളവര്‍ക്കും അപേക്ഷിക്കാം .
അപേക്ഷ ഫീസ്
ഒബിസി, ജനറല്‍ കാറ്റഗറിക്കാര്‍ക്ക് 500 രൂപ.
എസ്.സി, എസ്.ടി, ഇ.ഡബ്ല്യൂ.എസ്, വനിതകള്‍ക്ക് 250 രൂപ.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് https://www.rrbchennai.gov.in എന്ന ലിങ്ക് സന്ദര്‍ശിച്ച് അപേക്ഷിക്കാം.
അപേക്ഷിക്കുന്നതിന് മുമ്ബായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.