ദേശീയ പുരസ്‌കാര ജേതാക്കളെ പ്രശംസിച്ച് നടന്‍ ഹരീഷ് പേരടി.

0
67

ദേശീയ പുരസ്‌കാര ജേതാക്കളെ പ്രശംസിച്ച് നടന്‍ ഹരീഷ് പേരടി. സച്ചിയും നഞ്ചിയമ്മയും ദേശീയ അവാര്‍ഡിന്റെ സൗന്ദര്യമാണ്. കക്ഷി രാഷ്ട്രീയ മൂട് താങ്ങികള്‍ക്ക് മാത്രമല്ലാതെ, കലയുടെ കഴിവുകള്‍ക്കുള്ള അംഗീകാരമാണെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റ് പൂര്‍ണ രൂപം:
സച്ചിയും നഞ്ചിയമ്മയും ഈ ദേശീയ അവാര്‍ഡിന്റെ സൗന്ദര്യമാണ്..കക്ഷി രാഷ്ട്രീയ മൂട് താങ്ങികള്‍ക്ക് മാത്രമല്ലാതെ..രാഷ്ട്രീയം നോക്കാതെ..കലയുടെ കഴിവുകള്‍ക്കുള്ള..യഥാര്‍ത്ഥ കലയുടെ രാഷ്ട്രിയമുള്ള അംഗീകാരം..അഭിപ്രായ വിത്യാസങ്ങളുടെ പേരില്‍ കലാകാരനെ വിലക്കുന്ന..ഇടതുപക്ഷ സാംസ്‌കാരിക വിരുദ്ധരായ സംഘടനകള്‍ക്കുള്ള..സ്വയം ഇടതുപക്ഷം എന്ന് പറഞ്ഞ് അഹങ്കരിക്കുന്ന മനുഷ്യ വിരുദ്ധരായ മൂരാച്ചികള്‍ക്കുള്ള പാഠം…

കുഞ്ഞില എന്ന സംവിധായകയെ അംഗീകരിക്കാന്‍ തയ്യാറാവാത്ത..അയ്യപ്പനും കോശിയുടെ നിര്‍മ്മാതാവായ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനുള്ള പാഠം…എതിര്‍ ചേരിയിലുള്ള ആരെയും അംഗീകരിക്കില്ലെന്ന് വാശി പിടിക്കുന്ന,അവരോടൊക്കെ പക സൂക്ഷിക്കുന്ന സ്വയം കമ്മ്യൂണിസ്റ്റ്ക്കാരാണെന്ന് അവകാശപ്പെടുന്ന കള്ള ഫാസിസ്റ്റ് തബ്രാക്കന്‍മാര്‍ക്കുള്ള പാഠം….ദേശീയ ജൂറിക്ക് മനുഷ്യ സലാം …കലാസലാം…

LEAVE A REPLY

Please enter your comment!
Please enter your name here