ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, എല്ലാ പ്രതീക്ഷകളും അവസാനിച്ച് പ്രതിപക്ഷം. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹ പരാജയപ്പെടുമെന്ന് ഉറപ്പായി. അപ്രതീക്ഷിതമായി നിരവധി പ്രാദേശിക പാര്‍ട്ടികള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചു. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വനിത എന്ന പരിഗണനയാണ് എല്ലാ പാര്‍ട്ടികളും നല്‍കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ പ്രാദേശിക കക്ഷികള്‍ കാണിക്കുന്ന നിലപാട് മാറ്റം ബിജെപിക്ക് പ്രതീക്ഷയാണ്. ബിജെപിയുമായി ഉടക്കി നില്‍ക്കുന്ന ശിവസേന മുര്‍മുവിന് പിന്തുണ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. അതിന് പിന്നാലെയാണ് ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും മുര്‍മുവിനെ പിന്തുണച്ചിരിക്കുന്നത്…
ഒഡീഷയില്‍ ഭരണകക്ഷിയാണ് ബിജു ജനതാദള്‍ (ബിജെഡി). മുര്‍മു ഒഡീഷയില്‍ നിന്നുള്ള വ്യക്തിയായതിനാല്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ഉടനെ ബിജെഡി പിന്തുണച്ചിരുന്നു. സഖ്യത്തിലുണ്ടെങ്കിലും ബിജെപിയുമായി ഉടക്കി നിന്നിരുന്ന ജെഡിയു മുര്‍മുവിന് വോട്ട് ചെയ്യുമെന്ന് അറിയിച്ചു. അതുവരെ പ്രതിപക്ഷത്തിനൊപ്പം നിന്നിരുന്ന മമതാ ബാനര്‍ജിയും അവസാന നിമിഷം മുര്‍മുവിനെ പിന്തുണയ്ക്കുമെന്ന സൂചനയാണ് നല്‍കിയത്.
ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിനൊപ്പം സഖ്യം ചേര്‍ന്ന് ഭരണം നടത്തുന്നവരാണ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം). ഇവര്‍ മുര്‍മുവിന് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
പാര്‍ട്ടിയുടെ ഭൂരിഭാഗം എംപിമാരും മുര്‍മുവിന് പിന്തുണ നല്‍കണം എന്ന് ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടു. അദ്ദേഹം ശരിവെക്കുകയും ചെയ്തു.
ബിജെപിക്ക് ഒരു എംപിയോ എംഎല്‍എയോ ഇല്ല. എന്നാല്‍ സംസ്ഥാനത്തെ മുഴുവന്‍ വോട്ടുകളും മുര്‍മുവിന് ലഭിക്കും. ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രതിപക്ഷമായ തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി)യും മുര്‍മുവിന് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ടിഡിപിക്ക് മൂന്ന് എംപിമാരും 23 എല്‍എമാരുമാണുള്ളത്.
പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കുന്ന പാര്‍ട്ടികള്‍ കുറഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസ്, ഇടതുപക്ഷം, ഡിഎംകെ, ടിആര്‍എസ് എന്നീ പാര്‍ട്ടികളാണ് സിന്‍ഹയ്ക്ക് വോട്ട് ചെയ്യുക. എഎപി വോട്ട് മുര്‍മുവിന് കിട്ടാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ മുര്‍മുവിന് തന്നെയാകും ജയം. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്ത മാസമാണ്. പാര്‍ലമെന്റില്‍ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈ ഉള്ളതിനാല്‍ ബിജെപി നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിക്ക് എളുപ്പം ജയിച്ചുകയറാം.