വിമത എംഎല്‍എമാര്‍ക്ക് നേരെയുള്ള ക്യാബിനറ്റ് മന്ത്രി ആദിത്യ താക്കറെയുടെ പ്രസ്താവന വിവാദമാകുന്നു. മന്ത്രിമാരെ താഴ്ത്തിക്കെട്ടിയെന്നാണ് ശിവസേനയുടെ മുന്‍നിര നേതാവ് നേരിടേണ്ടി വരുന്ന ആരോപണം.
‘കോണ്‍ഗ്രസും എന്‍സിപിയും ഞങ്ങളെ ചതിക്കുമെന്ന് നിരവധി ആള്ക്കാര് ഞങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, സംഭവിച്ചത് മറ്റൊന്നാണ്. ഞങ്ങളെ ചതിച്ചത് ഞങ്ങളുടെ സ്വന്തം ആള്‍ക്കാരാണ്. വാച്ച്മാന്, റിക്ഷാക്കാരന്, മുറുക്കാന്‍ കടക്കാരന് തുടങ്ങിയ സാധാരണക്കാരെ മന്ത്രിമാരാക്കിയത് ഞങ്ങളാണ്’ എന്നായിരുന്നു ആദിത്യ താക്കറെയുടെ പ്രസ്താവന.