ലഖ്നൗ: ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിക്കും അഖിലേഷ് യാദവിനും കനത്ത പ്രഹരം നൽകി ബിജെപി. എസ്പി സിറ്റിങ് സീറ്റുകളും അവരുടെ ശക്തി കേന്ദ്രങ്ങളുമായ അസംഗഡ്, രാംപുർ ലോക്സഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയം.
നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് അസംഗഡ് എംപിയായിരുന്ന എസ്പി അധ്യക്ഷൻ അഖിലേഷ് യാദവും രാംപുർ എംപിയായിരുന്ന മുതിർന്ന നേതാവ് അസംഖാനും രാജിവെച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
അസംഗഡിൽ ബിജെപിയുടെ ദിനേശ് ലാൽ യാദവ് 8679 വോട്ടുകൾക്കാണ് ജയിച്ചത്. എസ്പിയുടെ ധർമേന്ദ്ര യാദവ് രണ്ടാമതും ബിഎസ്പിയുടെ ഷാ ആലം അലിയാസ് മൂന്നാമതുമെത്തി.
രാംപുറിൽ ബിജെപി സ്ഥനാർഥി ഘൻശ്യാം സിങ് ലോധി 42192 വോട്ടുകൾക്കാണ് ജയിച്ചത്. എസ്പിയുടെ മുഹമ്മദ് അസം രാജയാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ ബിഎസ്പിക്ക് സ്ഥാനാർഥി ഇല്ലായിരുന്നു. കോൺഗ്രസ് രണ്ടിടങ്ങളിലും മത്സരിച്ചിരുന്നില്ല.